ഇറാനിൽ ഇന്ന് ചൊവ്വാഴ്ച മൂന്നാമതും ഭൂചലനം ഉണ്ടായി. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇറാന്റെ തെക്ക് ഭാഗത്ത് ഉച്ചയ്ക്ക് 12.22 ന് (യുഎഇ സമയം) ആണ് രേഖപ്പെടുത്തിയതെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അതോറിറ്റിയുടെ ഭൂകമ്പ ശൃംഖലയിൽ ഒരു ദിവസം കണ്ടെത്തിയ മൂന്നാമത്തെ ഭൂകമ്പമാണിത്.
ഇന്ന് രാവിലെ യുഎഇ സമയം രാവിലെ 8.59 ന് ആണ് തെക്കൻ ഇറാനിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനം രേഖപ്പെടുത്തിയത്. 6.0 തീവ്രതയിൽ രാവിലെ 9.10ഓടെ രണ്ടാമത്തെ ഭൂചലനവുമുണ്ടായി.
ഇന്ന് ഉണ്ടായ 3 ഭൂചലനങ്ങളിലും യുഎഇ നിവാസികൾക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ഭൂകമ്പങ്ങൾ രാജ്യത്തിന്റെ കെട്ടിടങ്ങളെയോ അടിസ്ഥാന സൗകര്യങ്ങളെയോ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.