അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഭരത് മുരളി നാടകോത്സവം 2018 ന്റെ ഫല പ്രഖ്യാപനം നടന്നു. സുവീരൻ സംവിധാനം ചെയ്ത ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും ആണ് മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നാടകം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച രണ്ടാമത്തെ നടൻ, മികച്ച നടി അടക്കം 8 പുരസ്‌കാരങ്ങൾ തിയറ്റർ ദുബായ് അവതരിപ്പിച്ച ഈ നാടകം സ്വന്തമാക്കി.
അബുദാബി ശക്തി തിയേറ്റർസ് അവതരിപ്പിച്ച പണി ആണ് മികച്ച രണ്ടാമത്തെ നാടകം. പ്രവാസ ലോകത്തുനിന്നുള്ള മികച്ച നാടകങ്ങൾ മാറ്റുരച്ച മേള ആസ്വാദന മികവ് കൊണ്ട് ശ്രദ്ധേയമായിരുന്നു. ശശിധരൻ നടുവിൽ , ബി. അനന്തകൃഷ്ണൻ എന്നിവരാണ് വിധികർത്താക്കളായത്.
പുരസ്‌കാര ജേതാക്കൾ:
മികച്ച നാടകം : ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും , തിയ്യറ്റർ ദുബായ്
മികച്ച രണ്ടാമത് നാടകം : പണി ( ശക്തി അബുദാബി )
മികച്ച മൂന്നാമത് നാടകം: കനൽപാടുകൾ ( അബുദാബി മലയാളി സമാജം ) , സംസ്കാര (അലൈൻ മലയാളി സമാജം )
മികച്ച സംവിധായകൻ: സുവീരൻ ( ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും , തിയ്യറ്റർ ദുബായ് )
മികച്ച നടൻ : ഡോഃ ആരിഫ് ( ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും , തിയ്യറ്റർ ദുബായ് )
മികച്ച രണ്ടാമത് നടൻ: ഷാജഹാൻ ( ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും , തിയ്യറ്റർ ദുബായ്) , പ്രകാശൻ തച്ചങ്ങാട് ( പണി )
മികച്ച നടി : ഷെറീൻ സെയ്ഫ് ( ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും , തിയ്യറ്റർ ദുബായ് )
മികച്ച രണ്ടാമത് നടി : അനന്തലക്ഷ്മി ( പണി ) , സോഫി തോമസ് ( സംസ്കാര )
മികച്ച ലൈറ്റ് : സനേഷ് കെ ഡി ( ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും , തിയ്യറ്റർ ദുബായ് )
മികച്ച ചമയം: ക്ലിന്റ് പവിത്രൻ ( ഭൂപടം മാറ്റിവരക്കുമ്പോൾ , സംസ്കാര )
മികച്ച സംഗീതം: ബിജു ജോസഫ് ( ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും , തിയ്യറ്റർ ദുബായ് )
മികച്ച ബാല താരം : മാസ്റ്റർ മുഹമ്മദ് മുസ്തഫ ( കനൽ പാടുകൾ , അബുദാബി മലയാളി സമാജം )
മികച്ച രണ്ടാമത്തേ ബാലതാരം : ശിവഗംഗ ( പറയാത്ത വാക്കുകൾ )
മികച്ച രംഗ സജ്ജീകരണം: ഹരിദാസ് മനോജ് ( ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും , തിയ്യറ്റർ ദുബായ് )
പ്രത്യേക ജൂറി അവാർഡുകൾ:
നടി : അഞ്ജലി ജസ്റ്റിൻ ( പണി ) , ജീന രാജീവ് നഖശിഖാന്തം )
നടൻ : കുമാർ സേതു ( നഖശിഖാന്തം ) വിനോദ് മണിയറ ( പറയാത്ത വാക്കുകൾ , ജാഫർ കുറ്റിപുറം ( പണി ) സാജിദ് കൊടിഞ്ഞി ( സംസ്കാര ) യഹിയ
യു എ ഇയിൽ നിന്നുള്ള നല്ല സംവിധായകൻ : കെ വി ബഷീർ ( കനൽപാടുകൾ , അബുദാബി മലയാളി സമാജം)
യു എ ഇയിൽ നിന്നുള്ള നല്ല നാടക രചന : സമീർബാബു പെങ്ങാട്