Search
Close this search box.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് : ഇന്ന് മഴയ്ക്കും സാധ്യത

Fog in different parts of UAE- Rain likely today

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് എൻസിഎം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 9 മണി വരെയാണ് മൂടൽമഞ്ഞുള്ള കാലാവസ്ഥയുണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചിട്ടുള്ളത്.

മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറയുമെന്നതിനാൽ ഡ്രൈവർമാർ റോഡിൽ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചില കിഴക്കൻ മേഖലകളിൽ ഇന്ന് ഉച്ചയോടെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇന്ന് രാത്രി ഹ്യുമിഡിറ്റി അനുഭവപ്പെട്ടേക്കുമെന്നും അതോറിറ്റി അറിയിച്ചു.

ഇന്ന് ഏറ്റവും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസായിരിക്കും. രാജ്യത്തിന്റെ ആന്തരിക ഭാഗങ്ങളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!