Search
Close this search box.

റെസ്റ്റോറന്റുകൾ, കഫറ്റീരിയകൾ എന്നിവയ്ക്കു പുറത്ത് കസേരയിടുന്നതിന് പ്രത്യേക അനുമതി വേണം : മുന്നറിയിപ്പുമായി അബുദാബി മുനിസിപ്പാലിറ്റി

Special permission required for placing chairs outside restaurants, cafeterias- Abu Dhabi Municipality warns

അബുദാബി സിറ്റി മുനിസിപ്പാലിറ്റി, സിറ്റി മുനിസിപ്പാലിറ്റി സെന്ററുമായി സഹകരിച്ച്, ഷോപ്പുകൾ, ഭക്ഷണശാലകൾ, കഫേകൾ, മറ്റ് സേവന വേദികൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് സമീപമുള്ള താൽക്കാലിക ഔട്ട്‌ഡോർ ഇരിപ്പിടങ്ങളും തൊട്ടടുത്തുള്ള നടപ്പാതകളും ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുജന ധാരണ വർധിപ്പിക്കുന്നതിന് ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.

ഭക്ഷണശാലകൾ, കഫേകൾ, മറ്റ് സേവന വേദികൾക്ക് മുന്നിൽ ചൂട് കുറഞ്ഞതോടെ അനധികൃതമായി പുറത്ത് ഇരിപ്പിടം ഒരുക്കുന്ന പ്രവണത കൂടിവരുന്ന പശ്ചാത്തലത്തിൽ ആവശ്യമായ അനുമതി എടുക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി ഓർമ്മിപ്പിച്ചു. സമീപത്തെ നടപ്പാതകൾ ഉപയോഗിക്കുന്നതിനും അനുമതിയെടുക്കണം.

കാൽനട യാത്രയ്ക്ക് തടസ്സമില്ലാത്ത വിധം, ഉപയോഗപ്പെടുത്തുന്ന സ്ഥലത്തിന്റെ അളവ് സഹിതം മുനിസിപ്പാലിറ്റിയെ അറിയിച്ച് ഫീസടച്ച് അനുമതി എടുക്കേണ്ടതാണ്. ശുചിത്വവും നഗര സൗന്ദര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!