Search
Close this search box.

ഫലസ്തീൻ ജനതയ്‌ക്കുള്ള മാനുഷിക സഹായം തുടരുന്നു : ഗാസയിലേക്ക് 68 ടൺ ഭക്ഷ്യസഹായമെത്തിച്ച് യുഎഇ

Humanitarian Aid to the Palestinian People Continues: UAE Delivers 68 Tons of Food Aid to Gaza

ഫലസ്തീൻ ജനതയ്‌ക്കുള്ള മാനുഷിക പിന്തുണ തുടരുന്നതിന്റെ ഭാഗമായി യുഎഇ ഗാസയിലേക്ക് 68 ടൺ സുപ്രധാന ഭക്ഷ്യ വസ്തുക്കളുമായി ഒരു വിമാനം അയച്ചു.

വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ സഹകരണത്തോടെ ഇന്ന് വെള്ളിയാഴ്ച വിമാനം ഈജിപ്തിലെ അൽ ആരിഷിലേക്കാണ് പറന്നത്. ഇസ്രായേൽ-ഗാസ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ റഫ ക്രോസിംഗ് വഴിയാണ് ഗാസയിലേക്ക് ഭക്ഷ്യസഹായം എത്തിക്കുന്നത്.

ഫലസ്തീൻ ജനതയ്ക്ക് ആശ്വാസം പകരാൻ യുഎഇ നടത്തുന്ന പ്രവർത്തനങ്ങൾ നിരവധി സ്ഥലങ്ങളിൽ നടക്കുന്നുണ്ടെന്ന് അസിസ്റ്റന്റ് സുൽത്താൻ അൽ ഷംസി പറഞ്ഞു. എമിറേറ്റ്‌സ് റെഡ് ക്രസന്റ്, വേൾഡ് ഫുഡ് പ്രോഗ്രാം, വിദേശകാര്യ മന്ത്രാലയം, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രാലയം എന്നിവ ചേർന്ന് ആരംഭിച്ച ഗാസയുടെ കാരുണ്യം കാമ്പെയ്‌നിന്റെ ഭാഗമായാണ് സഹായ ഷിപ്പ്‌മെന്റ് അയച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!