അറബിക്കടലിന്റെ തെക്ക് ഭാഗത്ത് രൂപപ്പെട്ട ഉഷ്ണമേഖലാ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറുമെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) ഇന്ന് വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി.
എന്നിരുന്നാലും, ഈ കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എന്നാൽ അറബിക്കടലിൽ നിന്നുള്ള ഈർപ്പം മഴയ്ക്കൊപ്പം ക്യുമുലസ് മേഘങ്ങൾ രൂപപ്പെടുന്നതിന് കാരണമാകും.
ഒക്ടോബർ 24 ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.