മഹാനവമി,ദസറ ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് ഒക്ടോബർ 23, 24 തീയതികളിൽ അടച്ചിടുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
എന്നിരുന്നാലും, അടിയന്തര സാഹചര്യങ്ങളിൽ, ഉപഭോക്താക്കൾക്ക് കോൺസുലേറ്റിനെ എമർജൻസി നമ്പർ 800-46342 വഴിയും വാട്ട്‌സ്ആപ്പ്: 971543090571 വഴിയും ബന്ധപ്പെടാമെന്ന് കോൺസുലേറ്റ് അറിയിച്ചു.