റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായി : കോഴിക്കോട് വിമാനത്താവളത്തിൽ ഒക്ടോബർ 28 മുതൽ 24 മണിക്കൂർ വിമാന സർവീസ് ആരംഭിക്കും

Runway re-carpeting completed : Kozhikode Airport 24-hour flight service from October 28

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഈ മാസം 28 മുതൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും. റൺവേ റീ കാർപ്പറ്റിംഗ് പൂർത്തിയായതോടെയാണ് നേരത്തെ നിർത്തിവെച്ച പകൽ സർവീസുകൾ കൂടി പുനരാരംഭിക്കുന്നത്.

റീ കാർപ്പറ്റിംഗ് പ്രവൃത്തികളെ തുടർന്ന് നിലവിൽ രാത്രി സമയത്ത് മാത്രമാണ് കരിപ്പൂരിൽ നിന്നു വിമാനങ്ങൾ സർവീസ് സർവീസ് നടത്തുന്നത്. റൺവേ റീ കാർപ്പറ്റിംഗ് പ്രവൃത്തി ജനുവരിയിൽ തുടങ്ങിയതുമുതൽ വിമാന സർവീസുകൾ രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെ നിർത്തിവെച്ചിരുന്നു. റൺവേ റീകാർപ്പറ്റിങ്ങിനു പുറമേ ഗ്രേഡിംഗ് ജോലി കൂടി പൂർത്തിയാക്കിയാണ് 24 മണിക്കൂർ സർവീസ് തുടങ്ങുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് വിമാനക്കമ്പനികൾക്കു നൽകിയതോടെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂളുകളിലും മാറ്റം വരും.

റീ കാർപ്പറ്റിംഗ് ജോലി ജൂണിൽ പൂർത്തീകരിച്ചെങ്കിലും മണ്ണ് ലഭിക്കാത്തതിനാൽ വശങ്ങളിൽ മണ്ണിട്ട് നിരപ്പാക്കുന്ന ഗ്രേഡിംഗ് ജോലി നീണ്ടു പോവുകയായിരുന്നു. മഴ തുടങ്ങിയതോടെ ഈ പ്രവൃത്തി നീണ്ടു. പകലും സർവീസ് ആരംഭിക്കുന്നതോടൊപ്പം വലിയ വിമാനങ്ങൾക്കും കരിപ്പൂരിൽ ഇറങ്ങാൻ അനുമതി നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!