ഏകദിന ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് സൂപ്പര്‍ പോരാട്ടം ഇന്ന് ഉച്ചയ്ക്ക് യുഎഇസമയം 12.30 ന് (IST: 2PM ) ആരംഭിക്കും. കരുത്തരുടെ നിരയായ രണ്ട് ടീമും ആദ്യത്തെ നാല് മത്സരവും ജയിച്ച് ഗംഭീര ഫോമിലാണുള്ളത്. 2019ലെ ഏകദിന ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായി കുതിച്ച ഇന്ത്യയെ സെമിയില്‍ പുറത്താക്കിയത് ന്യൂസീലന്‍ഡാണ്.
പോയൻറ് പട്ടികയിൽ ന്യൂസിലൻഡ് തലപ്പത്തുണ്ട്. റൺ ശരാശരിയിൽ അൽപം പിന്നിലാണെങ്കിലും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്. ലോകകപ്പിൽ ഇതുവരെ ഇരുടീമുകളും തമ്മിലുള്ള പോരാട്ടത്തിൻെറ ചരിത്രം പരിശോധിച്ചാൽ തീപാറുമെന്ന് ഉറപ്പാണ്. 2003ന് ശേഷം ഇതുവരെ ലോകകപ്പിൻെറ ഒരു ഫോർമാറ്റിലും ഇന്ത്യക്ക് ന്യൂസിലൻഡിനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ലോകകപ്പിൽ ഇതുവരെ 8 തവണ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ച് തവണ ഇന്ത്യ വിജയിച്ചപ്പോൾ 3 തവണ ന്യൂസിലൻഡാണ് വിജയം നേടിയത്
ഇത്തവണ സ്വന്തം തട്ടകത്തില്‍ നടക്കുന്ന ലോകകപ്പില്‍ എതിരാളികളായി ന്യൂസീലന്‍ഡിനെ ലഭിക്കുമ്പോള്‍ പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക.