കല്യാണരാമൻ കുടുംബത്തിന്റെ നവരാത്രി മഹോത്സവം തൃശ്ശൂരിൽ അരങ്ങേറി.
നവരാത്രി മഹോത്സവത്തിൽ ഇന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ
പങ്കെടുത്തു. അതിഥികളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ‘ബൊമ്മൈ കോലു’ പ്രദർശനത്തിന് പിന്നിലെ ചിന്തയെക്കുറിച്ചും കഥയെക്കുറിച്ചും കല്യാണരാമൻ കുടുംബം വിശദീകരിക്കുകയും ചെയ്തു.
സൊനാക്ഷി സിൻഹ, ശിൽപ ഷെട്ടി, ജാൻഹവി കപൂർ, ദേശീയ അവാർഡ് ജേതാവ് – കൃതി സനോൻ, കല്യാൺ ജ്വല്ലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർ രശ്മിക മന്ദാന തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കൊപ്പം കല്യാൺ ജ്വല്ലേഴ്‌സിന്റെ ആഗോള അംബാസഡർ കത്രീന കൈഫും പ്രത്യേക പൂജയിൽ പങ്കെടുത്തു. ബോളിവുഡ് താരം അജയ് ദേവ്ഗൺ. എന്നിവരും ആഘോഷങ്ങളിൽ പങ്കെടുത്തു. മലയാളം, തമിഴ്, തെലുങ്ക് സിനിമാ മേഖലയിലെ സംവിധായകരും അഭിനേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
സ്വകാര്യ ആഘോഷത്തിൽ ടൊവിനോ തോമസ്, വരലക്ഷ്മി, സാനിയ അയ്യപ്പൻ, വിക്രം പ്രഭു, നാഗ ചൈതന്യ, റെജീന കസാന്ദ്ര, നീരജ് മാധവ്, നൈല ഉഷ, ശ്രുതി രാമചന്ദ്രൻ, കല്യാണി പ്രിയദർശൻ, സംവിധായകൻ സത്യൻ അന്തിക്കാട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, മേനക, സുരേഷ് കുമാർ തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.
കല്യാൺ ജ്വല്ലേഴ്‌സിന്റെ റീജിയണൽ ബ്രാൻഡ് അംബാസഡർമാരായ പ്രഭു ഗണേശൻ (തമിഴ്‌നാട്), അക്കിനേനി നാഗാർജുന (ആന്ധ്രാപ്രദേശ്, തെലങ്കാന), കിഞ്ചൽ രാജ്പ്രിയ (ഗുജറാത്ത്), വാമിക ഗബ്ബി (പഞ്ചാബ്) എന്നിവർ സായാഹ്നത്തിൽ സാന്നിദ്ധ്യം നൽകി.




