യുഎഇയുടെ പല ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ റിപ്പോർട്ട് ചെയ്തതായി യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
മോശം കാലാവസ്ഥയിൽ വേഗത കുറയ്ക്കണമെന്നും ഡ്രൈവർമാരോട് അബുദാബി പോലീസ് അടിയന്തര നിർദ്ദേശം നൽകി. മുൻകരുതൽ എന്ന നിലയിൽ താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് സൈറൺ അലേർട്ടുകളും അയച്ചു. വേഗത പരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ച് നിരവധി റോഡുകളിൽ വേഗത കുറയ്ക്കൽ സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ട്.
മോശം കാലാവസ്ഥയിൽ മരങ്ങൾ വീഴുകയോ വെള്ളം അടിഞ്ഞുകൂടുകയോ ലൈറ്റിംഗ് തൂണുകൾ വീഴുകയോ ചരിഞ്ഞ് വീഴുകയോ ചെയ്യുകയാണെങ്കിൽ 993 എന്ന നമ്പറിൽ അബുദാബി സിറ്റി മുനിസിപ്പാലിറ്റിയെ ബന്ധപ്പെടാനും നിർദ്ദേശിച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥയിൽ അനാവശ്യമായ ഡ്രൈവിംഗ് ഒഴിവാക്കാനും റോഡിൽ ജാഗ്രത പാലിക്കാനും ദൃശ്യപരത കുറയുന്ന സാഹചര്യത്തിൽ ലോ-ബീം ഹെഡ്ലൈറ്റുകൾ ഓണാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.