യുഎഇയിൽ ഇന്നും കുറഞ്ഞ താപനിലയും കൂടുതൽ മഴയും പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴയും മിന്നലും ഇടിമുഴക്കവും ഉണ്ടായതിന് ശേഷം ഇന്ന് വെള്ളിയാഴ്ച രാവിലേയും ഇടിയുടെ ശബ്ദം കേട്ടാണ് നിരവധി നിവാസികൾ ഉണർന്നത്.
ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അപകടകരമായ കാലാവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അധികൃതർ നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്നും NCM ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബായിലെ അൽ ഖുദ്ര മേഖലയിൽ ഇന്ന് പെയ്ത കനത്ത മഴയുടെ വീഡിയോയും സ്റ്റോം സെന്റർ പങ്കുവെച്ചിട്ടുണ്ട്. അസ്ഥിരമായ കാലാവസ്ഥ കാരണം വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധിയിൽ മാറ്റം വരുത്തണമെന്നും അബുദാബി പോലീസ് അറിയിച്ചു.
الامارات : البرق الان على بحر دبي والشارقة #اخدود_مطلع_الوسم #الامارات #مركز_العاصفة
27_10_2023 pic.twitter.com/DHLGdXa0Hh— مركز العاصفة (@Storm_centre) October 27, 2023