വിവിധ നിയമലംഘനങ്ങളെത്തുടർന്ന് അബുദാബിയിൽ രണ്ട് ഹെൽത്ത് കെയർ സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചതായി ആരോഗ്യ വകുപ്പ് (DoH) ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
അടപ്പിച്ച സ്ഥാപനങ്ങളിൽ ഒന്ന് ഒരു ഏകദിന ശസ്ത്രക്രിയാ കേന്ദ്രമായിരുന്നു. കമ്മ്യൂണിറ്റി അംഗങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കാര്യമായ ഭീഷണി ഉയർത്തുന്ന ലംഘനങ്ങൾ കാരണമാണ് ഈ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്
സാമ്പത്തിക ലംഘനങ്ങൾ ആരോപിക്കപ്പെട്ട് നിലവിൽ അന്വേഷണം നടക്കുന്നതിനാലാണ് മറ്റൊരു മെഡിക്കൽ സെന്റർ അടപ്പിച്ചത്. ആരോഗ്യ സ്ഥാപനങ്ങളോട് അതിന്റെ നയങ്ങളും നിയന്ത്രണങ്ങളും കർശനമായി പാലിക്കാനും മികച്ച സേവനങ്ങൾ നൽകാനും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.