അബുദാബിയിലെ അൽ ഹിസ്‌ൻ സ്ട്രീറ്റ് (Al Hisn Street) റോഡ് ഇന്ന് ഒക്ടോബർ 27 വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ഒക്ടോബർ 30 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
അൽ ഹിസ്‌ൻ സ്ട്രീറ്റിൽ താഴെ നൽകിയിരിക്കുന്ന ചിത്രത്തില് ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന റൂട്ടുകളെ അടച്ചിടൽ ബാധിക്കുമെന്നും അതേസമയം പച്ചയിലുള്ളവ സാധാരണപോലെ പ്രവർത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു.