Search
Close this search box.

യുഎഇയിൽ ഇനി 10 സെക്കൻഡിനുള്ളിൽ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈനായി പണമയക്കാം

In UAE, you can now send money online using mobile numbers in 10 seconds

10 സെക്കൻഡിനുള്ളിൽ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈനായി പണമയക്കാനാകുന്ന പുതിയ ‘Aani’ ആപ്പ് യുഎഇയിൽ അവതരിപ്പിച്ചു. ബാങ്ക് അക്കൗണ്ട് നമ്പറോ IBAN നമ്പറോ ആവശ്യമില്ലാതെ ഈ ആപ്പിലൂടെ പണമയക്കാൻ സ്വീകർത്താവിന്റെ മൊബൈൽ നമ്പർ മാത്രം മതിയാകും.

സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ അനുബന്ധ സ്ഥാപനമായ അൽ ഇത്തിഹാദ് പേയ്‌മെന്റ്‌സ് ആണ് ഈ ‘Aani’ പ്ലാറ്റ്‌ഫോം ഒക്ടോബർ 16 ന് യുഎഇയിൽ ആരംഭിച്ചത്. ഈ പ്ലാറ്റ്‌ഫോം വഴി ഓരോ ഇടപാടിലും കൈമാറ്റം ചെയ്യാവുന്ന പണത്തിന്റെ പരമാവധി പരിധി 50,000 ദിർഹമായിരിക്കും.

‘Aani’ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഷോപ്പുകളിലും ബിസിനസ്സുകളിലും റസ്റ്റോറന്റുകളിലും ക്യുആർ കോഡ് പേയ്‌മെന്റുകൾ ഉപയോഗിക്കാനാകുന്ന സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ അറിയിച്ചിരിക്കുന്നത്.

അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (Abu Dhabi Commercial Bank) • അൽ ഫർദാൻ എക്സ്ചേഞ്ച് ( Al Fardan Exchange ) • എമിറേറ്റ്സ് എൻ.ബി.ഡി (Emirates NBD) • ഫിനാൻസ്ഹൗസ് (Finance House) • ഫസ്റ്റ് അബുദാബി ബാങ്ക് (First Abu Dhabi Bank) • ഹബീബ് ബാങ്ക് എജി സൂറിച്ച് (Habib Bank AG Zurich) • മഷ്‌റിക്ക് ബാങ്ക് (Mashreq Bank) • നാഷണൽ ബാങ്ക് ഓഫ് ഫുജൈറ (National Bank of Fujairah) എന്നിവയാണ് നിലവിൽ ‘Aani’ യുമായി പങ്കാളിത്തമുള്ള 8 ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ.  ഈ പറഞ്ഞിരിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലൊന്നിൽ അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമാണ് Aani ആപ്പ് വഴി പണമയക്കാനാകുക.

ആപ്പ് വഴി പണമയക്കാൻ നടപടിക്രമം ഓരോ ബാങ്കിനും വ്യത്യസ്തമാണെങ്കിലും ബാങ്കിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് Aani-ലേക്ക് ലിങ്ക് ചെയ്ത് അക്കൗണ്ട് (സേവിംഗ്സ് അല്ലെങ്കിൽ കറന്റ്) തിരഞ്ഞെടുക്കണം.

പിന്നീട് എമിറേറ്റ്സ് ഐഡിയും മൊബൈൽ നമ്പറും പോലുള്ള സ്വകാര്യ വിശദാംശങ്ങൾ നൽകി സുരക്ഷാ പിൻ നമ്പറോ ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡോ നൽകണം. ഇതെല്ലാം ഓരോരോ ബാങ്കിനെ ആശ്രയിച്ച് പ്രക്രിയ അല്പം വ്യത്യാസപ്പെടാം. ഇത്രയും ചെയ്താൽ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായി. പിന്നീട് Aani- പ്ലാറ്റ്‌ഫോമിൽ വിജയകരമായി എൻറോൾ ചെയ്തതായി നിങ്ങളുടെ ബാങ്കിൽ നിന്ന് ഇമെയിൽ വഴി ഒരു സ്ഥിരീകരണം കൂടി ലഭിച്ചാൽ മറ്റ് Aani ഉപയോക്താക്കളിൽ നിന്ന് പണം കൈമാറ്റം ചെയ്യാനോ സ്വീകരിക്കാനോ Aani പ്ലാറ്റ്ഫോം ഉപയോഗിച്ചു തുടങ്ങാനാകും.

അൽ എത്തിഹാദ് പേയ്‌മെന്റ് പ്രകാരം പണം കൈമാറ്റം ചെയ്യുന്നതിനുള്ള പ്രോസസ്സിംഗ് ഫീസ് വ്യക്തിഗത ധനകാര്യ സ്ഥാപനങ്ങളാണ് നിർണ്ണയിക്കുക

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!