Search
Close this search box.

കൽബയിലെ വില്ലയിൽ തീപിടിത്തം : 10 വയസ്സുകാരന്റെ ഇടപെടൽ കുടുംബത്തെ രക്ഷിച്ചു.

Villa fire in Kalba- 10-year-old's intervention saves family

കഴിഞ്ഞ ബുധനാഴ്ച രാവിലെ ഷാർജയിലെ കൽബയിലെ ഒരു വില്ലയിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് ഒരു എമിറാത്തി ബാലൻ തന്റെ കുടുംബത്തെ രക്ഷിച്ചു. സ്‌കൂളിൽ പോകാനുള്ള സമയമായെന്ന് കരുതി 10കാരനായ അഹമ്മദ് അൽ നഖ്ബി ഉറക്കമുണർന്നപ്പോഴാണ് തന്റെ വില്ലയിൽ തീപിടുത്തമുണ്ടായതായി അറിയുന്നത്.

എന്നാൽ എന്തോ കത്തുന്നതുപോലെ അസാധാരണമായ ദുർഗന്ധമുണ്ടായപ്പോൾ അഹമ്മദ്, പിതാവായ ഹൈതം അൽ നഖ്ബിയെ (36) വിളിച്ചുണർത്താൻ തീരുമാനിച്ചു. പിതാവും അഹമ്മദും കൂടി അഹമ്മദിന്റെ മുറിയിൽ എത്തിയപ്പോഴാണ് എയർ കണ്ടീഷനിംഗ് യൂണിറ്റിൽ നിന്ന് പുകയും തീയും മുറിയിലാകെ പടരുന്നത് കണ്ടത്.

10, 9, 7, 2 വയസ്സുള്ള അഞ്ച് മക്കളെയും ഒരു വയസ്സുകാരനെയും ഭാര്യയെയും ഉടൻ തന്നെ പിതാവ് ഒഴിപ്പിച്ച് വീടിന് പുറത്തുള്ള കാറിൽ സുരക്ഷിതമായി കിടത്തുകയായിരുന്നു. ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീമുകളെ വിവരമറിയിച്ചു. എന്നിരുന്നാലും ഹസന്റുക് ഫയർ സേഫ്റ്റി സിസ്റ്റം അലേർട്ട് ചെയ്തപ്പോൾ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കാനായി അൽ നഖ്ബി വീണ്ടും വീട്ടിലേക്ക് പ്രവേശിച്ചിരുന്നു. വില്ലയുടെ ഒന്നാം നിലയിൽ പ്രവേശിച്ചപ്പോൾ ജനാലകൾ തകരാൻ തുടങ്ങുകയും തീ പടരുകയും ചെയ്തപ്പോ അവിടെ നിന്നും പുറത്തേക്കിറങ്ങി രക്ഷെപ്പെട്ടെന്നും അൽ നഖ്ബി പറഞ്ഞു.

ഒരു വീട് മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ.,,, എന്റെ മകന്റെ പെട്ടെന്നുള്ള തോന്നലാണ് എന്റെ കുടുംബവും കുട്ടികളും ഇപ്പോൾ സുഖമായിരിക്കുന്നതിന്റെ കാരണമെന്നും അതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടതിന്‌ ശേഷം അൽ നഖ്ബി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!