Search
Close this search box.

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് 2023 : ഏഴാമത് എഡിഷന് നാളെ തുടക്കമാകും.

Dubai Fitness Challenge 2023: The 7th edition will begin tomorrow.

ദുബായിയെ സന്തോഷകരവും ആരോഗ്യകരവുമായ നഗരമാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച സാരംഭമായ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (DFC) ഏഴാമത് എഡിഷൻ നാളെ 2023 ഒക്ടോബർ 28 ശനിയാഴ്ച മുതൽ നവംബർ 26 ഞായറാഴ്ച വരെ നീണ്ടുനിൽക്കും.

ദുബായ് ഫിറ്റ്‌നസ് ചലഞ്ച് 30 ദിവസത്തേക്ക് ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനാണ് സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ദുബായ് റൈഡ് നവംബര്‍ 12 ഞായറാഴ്ചയായിരിക്കും. ദുബായ് റണ്‍ ചലഞ്ച് നവംബര്‍ 26 ഞായറാഴ്ചയായിരിക്കും. ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ ഓടുകയോ നടക്കുകയോ ചെയ്യുന്നതാണ് ദുബായ് റണ്‍. ഷെയ്ഖ് സായിദ് റോഡില്‍ സൈക്കിള്‍ ചവിട്ടുന്നതാണ് ദുബായ് റൈഡ്.

ഈ വർഷം, എല്ലാവരെയും ഉൾക്കൊള്ളുന്ന ഫിറ്റ്‌നസ് ചലഞ്ചിൽ 2023-ൽ പ്രായമോ ഫിറ്റ്‌നസ് നിലയോ പരിഗണിക്കാതെ എല്ലാവർക്കുമായി തുറന്നിരിക്കുന്ന നിരവധി സൗജന്യ കായിക പരിപാടികളും പ്രവർത്തനങ്ങളും അവതരിപ്പിക്കും.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ഫിറ്റ്നസ് ചലഞ്ചിന് വേണ്ടിയുളള രജിസ്‌ട്രേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ആറാം എഡിഷനിൽ 2,212,246 പേർ ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!