ഷാർജയിലെ അൽ സുയോഹ് (Al Suyoh) ഏരിയയിലെ വില്ലയിൽ ഇന്ന് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 63 കാരനായ എമിറാത്തി കുടുംബനാഥൻ മരിക്കുകയും 12 വയസ്സുള്ള മകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഷാർജ പോലീസ് അറിയിച്ചു.
തീപിടിത്തത്തിൽ കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉൾപ്പെടെ ഒമ്പത് പേർ സുരക്ഷിതമായി രക്ഷപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടൻ എമർജെൻസി സംഘവും ഫയർഫോഴ്സും ഉടൻ സംഭവസ്ഥലത്തെത്തി തീയണച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയും വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.