ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് മെഗാ ദീപാവലി ഓഫറുകള്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് മെഗാ സമ്മാനങ്ങളും ബംപര്‍ ഡിസ്ക്കൗണ്ടുകളും സ്വന്തമാക്കാം. സവിശേഷമായ ഈ പ്രചാരണ പരിപാടിയിലൂടെ ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്സില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി മൂല്യം സ്വന്തമാക്കുന്നതിനും ആറായിരം ദിര്‍ഹത്തിന് മുകളില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടുഗ്രാം വരെ സ്വര്‍ണം സൗജന്യമായി സ്വന്തമാക്കുന്നതിനും അവസരമുണ്ട്.
ഓഫറിന്റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സില്‍നിന്നും നാലായിരം ദിര്‍ഹമോ അതില്‍ കൂടുതലോ തുകയ്ക്ക് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉറപ്പായും സ്വര്‍ണനാണയം സ്വന്തമാക്കാം. ആറായിരം ദിര്‍ഹം മൂല്യമുള്ള ഡയമണ്ട് അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ രണ്ടു ഗ്രാം സ്വര്‍ണനാണയവും ആറായിരം ദിര്‍ഹം മൂല്യമുള്ള അണ്‍കട്ട് അല്ലെങ്കില്‍ പ്രഷ്യസ് അല്ലെങ്കില്‍ പ്ലാറ്റിനം ആഭരണങ്ങള്‍ അല്ലെങ്കില്‍ നാലായിരം ദിര്‍ഹത്തിന് മുകളില്‍ ഡയമണ്ട്, അല്ലെങ്കില്‍ പോള്‍ക്കി ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണനാണയവും സ്വന്തമാക്കാന്‍ അവസരമുണ്ട്. കൂടാതെ ആറായിരം ദിര്‍ഹം മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ അല്ലെങ്കില്‍ നാലായിരം ദിര്‍ഹത്തിന് മുകളില്‍ വിലയുള്ള അണ്‍കട്ട്/പ്രഷ്യസ്/പ്ലാറ്റിനം ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ അര ഗ്രാം സ്വര്‍ണനാണയവും സമ്മാനമായി നേടാം. ഡിസംബര്‍ മൂന്നു വരെ യുഎഇ ഷോറൂമുകളില്‍ ഈ ആകര്‍ഷകമായ സമ്മാന ഓഫര്‍ ലഭ്യമാണ്.
ഓരോ പര്‍ച്ചേയ്സിനും പരമാവധി മൂല്യം ഉറപ്പാക്കണമെന്ന പ്രതിബദ്ധതയാണ് കല്യാണ്‍ ജൂവലേഴ്സിന്റേതെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് പറഞ്ഞു. ഇതിന്റെ ഭാഗമായി മെഗാ ദീപാവലി ഓഫറുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ഉപയോക്താക്കള്‍ക്ക് ആഭരണ പര്ച്ചേയ്സില്നിന്നും പരമാവധി നേട്ടമുണ്ടാക്കാന്‍ ഇതുവഴി സാധിക്കും. ഉപയോക്താക്കളുടെ ചാഞ്ചല്യമില്ലാത്ത സ്നേഹവും പിന്തുണയും തുടര്‍ന്നും കല്യാണ്‍ ജൂവലേഴ്സിന് ഉണ്ടാകുമെന്ന ആത്മവിശ്വാസമാണ് ഈ ഉദ്യമത്തെ വലിയ വിജയത്തിലേയ്ക്ക് എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കല്യാണ്‍ ജൂവലേഴ്സില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ശുദ്ധത ഉറപ്പ് നല്‍കുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നാലുതല അഷ്വറന്‍സ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ സൗജന്യ മെയിന്റനന്‍സും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.
വിവാഹ ആഭരണനിരയായ മുഹൂര്‍ത്ത്, കരുവിരുതാല് തീര്‍ത്ത ആന്റിക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, നിത്യവും അണിയാനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണങ്ങളായ രംഗ്, കൂടാതെ ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ലൈല എന്നിങ്ങനെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.
ബ്രാന്‍ഡിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും അറിയുന്നതിനും www.kalyanjewellers.net/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.






