Search
Close this search box.

ദുബായിലെ റോഡിൽ വീണ അവശിഷ്ടം നീക്കിയ വ്യക്തിയ്ക്ക് ദുബായ് പോലീസിന്റെ ആദരവും പാരിതോഷികവും

Dubai Police honors and rewards the person who removed the debris that fell on the road in Dubai

ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ തടസ്സമായികിടന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്ത ഒരു നിവാസിയെ ദുബായ് പോലീസ് ഈയടുത്ത് ആദരിക്കുകയും പാരിതോഷികം നൽകുകയും ചെയ്തു.

റോഡിൽ തടസ്സമായികിടന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ഒരു നിവാസിയുടെ പ്രവൃത്തി ദുബായ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. അതിന്റെ വീഡിയോ ദുബായ് പോലീസ് എക്‌സിൽ പങ്ക് വെച്ചിട്ടുണ്ട്.

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് കണ്ട ആ വ്യക്തിയെ നിസ്വാർത്ഥ പ്രവർത്തനത്തിന് ദുബായ് പോലീസ് ആദരിക്കാനും പാരിതോഷികം നൽകാനും തീരുമാനിക്കുകയായിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്ത ഈ സംഭവം ദയയുടെയും സമൂഹമനസ്സിന്റെയും പ്രവൃത്തിയാണെന്ന് ദുബായ് പോലീസ് പറഞ്ഞു.

ഇത്തരത്തിൽ ഒരു ഹീറോ ആകുന്നത് ശാരീരിക ശക്തി കൊണ്ട് മാത്രമല്ല, ഈ പ്രവൃത്തിക്കു മുൻകൈയെടുക്കാൻ നല്ലൊരു മനസ്സും വേണമെന്ന് ദുബായ് പോലീസ് എക്‌സിൽ ചൂണ്ടിക്കാട്ടി. ശുചീകരണ വേളയിൽ വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!