അബുദാബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിൽ നിന്നും യുഎസിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിൽ നിന്നുമുള്ള പ്രത്യേക മെഡിക്കൽ സംഘം അബുദാബിയിൽ റോബോട്ടിക് സഹായത്തോടെ മൂന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. അവസാനഘട്ട വൃക്കസംബന്ധമായ രോഗം കണ്ടെത്തിയ മൂന്ന് സ്വദേശികളിലാണ് ഈ റോബോട്ടിക് ഓപ്പറേഷനുകൾ നടത്തിയത്.
യുഎഇയിൽ ആദ്യമായി നടത്തിയ ഈ മൂന്ന് റോബോട്ട്-അസിസ്റ്റഡ് വൃക്ക മാറ്റിവയ്ക്കൽ പ്രാദേശിക ആരോഗ്യ സംരക്ഷണ മേഖലയുടെ സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തിയിരിക്കുകയാണ്.
ക്ലീവ്ലാൻഡ് ക്ലിനിക്ക് അബുദാബി (Cleveland Clinic Abu Dhabi’s )യിലെ ഡോ. ബഷീർ ശങ്കരി (Dr. Bashir Sankari) ♦ സർജിക്കൽ സബ്സ്പെഷ്യാലിറ്റീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ചെയർ ( Institute Chair of the Surgical Subspecialties Institute ) ഡോ. വലീദ് ഹസ്സൻ (Dr. Waleed Hassen) ♦ ഡിപ്പാർട്ട്മെന്റ് ചെയർ ഓഫ് യൂറോളജി (Department Chair of Urology ) യും, യുഎസിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലെ വിദഗ്ധനുമായ ( the experts at Cleveland Clinic located in the U.S ) ഡോ. ജോർജസ്-പാസ്കൽ ഹേബർ ( Dr. Georges-Pascal Haber ) ♦ പ്രൊഫസറും എന്റർപ്രൈസ് ചെയർ ഓഫ് യൂറോളജി ( Professor and Enterprise Chair of Urology ) യുമായ ഡോ. മുഹമ്മദ് എൽറ്റെമാമി (Dr. Mohamed Eltemamy) എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് റോബോട്ടിക് സഹായത്തോടെയുമുള്ള മൂന്ന് ഓപ്പറേഷനുകളും നടത്തിയത്.
യുഎഇയിൽ റോബോട്ടിക് സഹായത്തോടെ സങ്കീർണ്ണമായ മൂന്ന് വൃക്ക മാറ്റിവയ്ക്കൽ നടത്തിയതിന്റെ നേട്ടം ജീവിതവുമായി ബന്ധപ്പെട്ട ട്രാൻസ്പ്ലാൻറേഷന്റെ പുരോഗതിയെ എടുത്തുകാണിക്കുന്നതായി യുഎസിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിലെ ഡോ. ജോർജസ്-പാസ്കൽ ഹേബർ പറഞ്ഞു.
ക്ലീവ്ലാൻഡ് ക്ലിനിക് അബുദാബി യുഎഇയിലെയും മേഖലയിലെയും രോഗികൾക്ക് ലോകോത്തരമായ പരിചരണം നൽകുന്നതിൽ മുൻപന്തിയിലാണ്, കൂടാതെ രോഗികളുടെ ഇത്തരത്തിലുള്ള ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനും അത്യാധുനിക നവീകരണങ്ങൾ അവതരിപ്പിക്കുന്നതിലും പങ്കാളികളാകുന്നുണ്ട്.