ദുബായ് എയർഷോ ചരിത്രത്തിലെ ഏറ്റവും വലിയ ഇവന്റിന് ഒരുങ്ങുന്നതിനിടെ നവംബർ 6 മുതൽ 18 വരെ ദുബായ് വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാരുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിക്കുമെന്ന് അധികൃതർ ഇന്ന് വ്യാഴാഴ്ച അറിയിച്ചു.
ദുബായ് എയർപോർട്ട്സ് 18-ാമത് ദുബായ് എയർഷോയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത സ്റ്റാമ്പാണ് പതിക്കുക. ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) അല്ലെങ്കിൽ ദുബായ് വേൾഡ് സെൻട്രൽ (DWC) വഴി പറക്കുന്ന എല്ലാ യാത്രക്കാർക്കും ഈ സ്റ്റാമ്പ് ലഭിക്കും.
നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന മെഗാ ഇവന്റ് എയർഷോയിൽ 95 രാജ്യങ്ങളിൽ നിന്നുള്ള 1,400-ലധികം പ്രദർശകരും, വാണിജ്യ ഏവിയേഷൻ, അഡ്വാൻസ്ഡ് ഏരിയൽ മൊബിലിറ്റി, ബഹിരാകാശം, പ്രതിരോധം, മിലിട്ടറി, ബിസിനസ് ഏവിയേഷൻ, എയർ ട്രാഫിക് മാനേജ്മെന്റ്, ഉയർന്നുവരുന്ന സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ 400 ആദ്യമായി പങ്കെടുക്കുന്ന പ്രദർശനക്കാരും 80-ലധികം സ്റ്റാർട്ടപ്പുകളും ഉണ്ടാകും.