കൊൽക്കത്ത : പിറന്നാൾ ദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ വിരാട് കോഹ്ലി ഇന്ന് തന്റെ 49-ാം സെഞ്ച്വറി നേടി ചരിത്രം കുറിച്ചു. ഇതോടെ ഏകദിന സെഞ്ചുറികളിൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോലി.
ഏകദിന ലോകകപ്പിൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കക്കെതിരെ 49-ാം ഏകദിന സെഞ്ചുറി നേടിയാണ് കോലി സച്ചിന്റെ റെക്കോർഡിനൊപ്പമെത്തിയത്.
ഇന്നത്തെ മത്സരത്തിൽ കോലിയുടേയും (101), ശ്രേയസ് അയ്യരുടേയും (77) ഇന്നിഗ്സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 326 റണ്‍സ് നേടിയിരുന്നു. 15 പന്തില്‍ 29 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ സ്കോര്‍ 300 കടക്കാന്‍ സഹായിച്ചത്. രോഹിത് ശര്‍മ (24 പന്തില്‍ 40) മികച്ച തുടക്കം നല്കാന് സഹായിച്ചു.
ഇന്ത്യ പടുത്തുയർത്തിയ 326 റൺസ് ലക്ഷ്യമാക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക വൻ ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. 27.1 ഓവറിൽ 83 റൺസ് മാത്രം എടുത്ത് എല്ലാവരും പുറത്താകുകയായിരുന്നു.