Search
Close this search box.

വീണ്ടും യുഎഇയുടെ മാനുഷിക കാമ്പയിൻ ”ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3” : പലസ്തീൻ ജനതയ്ക്ക് കൂടുതൽ സഹായവും പിന്തുണയും നൽകാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

UAE President orders launch of 'Gallant Knight 3' operation

പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി ”ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 ” (operation Gallant Knight 3) എന്ന മാനുഷിക കാമ്പയിൻ ആരംഭിക്കാൻ യുഎഇയുടെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് ഓപ്പറേഷൻ കമാൻഡിന് നിർദ്ദേശം നൽകി.

യുഎഇ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത സമൂഹങ്ങൾക്ക് ആവശ്യമായ സഹായവും പിന്തുണയും നൽകിയിരുന്നത് “ഗാലന്റ് നൈറ്റ് / 2” എന്ന മാനുഷിക കാമ്പയിലൂടെയായിരുന്നു. എന്നാൽ കഷ്ടത അനുഭവിക്കുന്ന ജനതയോടുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് ഈ ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 ന്റെ ആരംഭം.

എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ ഫോർ ഹ്യൂമാനിറ്റേറിയൻ വർക്കുകൾ, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ, മറ്റ് മാനുഷിക സംഘടനകൾ, ചാരിറ്റികൾ എന്നിവയുടെ സഹകരണത്തോടെ പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡാണ് ഈ ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 മാനുഷിക കാമ്പയിൻ നടത്തുന്നത്.

സഹായങ്ങളും പിന്തുണയും നൽകാനായി അബുദാബിയിലെ ഡോക്ടർമാർക്കും എമിറേറ്റ്സ് റെഡ് ക്രസന്റിലും മറ്റ് മാനുഷിക, ചാരിറ്റബിൾ ഫൗണ്ടേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും സ്വമേധയാ മുന്നോട്ട് വന്ന് രജിസ്ട്രേഷൻ ആരംഭിക്കാനും ഷെയ്ഖ് മുഹമ്മദ് ആരോഗ്യ മന്ത്രാലയത്തിനും ആരോഗ്യ വകുപ്പ്-അബുദാബിക്കും നിർദ്ദേശം നൽകി.

പ്രതിസന്ധി ഘട്ടങ്ങളിൽ, പലപ്പോഴും വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളാണ് അവരുടെ സ്വഭാവത്തെയും മൂല്യങ്ങളെയും യഥാർത്ഥത്തിൽ നിർവചിക്കുന്നത്. ഇക്കാര്യത്തിൽ യുഎഇയുടെ ഒരു യഥാർത്ഥ നേതാവാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
എന്നത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാസം ഇസ്രായേലുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പലസ്തീൻ പ്രദേശത്ത് 9,770 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട് .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!