യുഎഇയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മഴ പെയ്യുകയും ചില ഉൾ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമെന്നും കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കൊടുങ്കാറ്റ് വീശിയടിച്ചതോടെ റോഡുകളിൽ വെള്ളം കയറിയിരുന്നു.
ഇന്ന്, നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം രാജ്യത്ത് താപനില 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അബുദാബിയിലും ദുബായിലും താപനില 31 ഡിഗ്രി സെൽഷ്യസായി ഉയരാൻ സാധ്യയുള്ളതായും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, അബുദാബിയിലും ദുബായിലും താപനില 24 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 12 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.