മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ മാസം യുഎഇയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. യുഎഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്.
തിങ്കളാഴ്ച, റാസൽ-ഖൈമ, ഫുജൈറ, ഷാർജ, അബുദാബി എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചു, ഫുജൈറയിലാണ് ഇതുവരെ റെക്കോർഡ് മഴ റിപ്പോർട്ട് ചെയ്തത്. ദുബായിലെ ജബൽ അലി മേഖലയിലും ഉച്ചയ്ക്ക് ശേഷം നേരിയ മഴ പെയ്തു.
പ്രത്യേകിച്ചും പർവതപ്രദേശങ്ങളിലേക്ക് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് NCM തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാറം ജാഗ്രത പാലിക്കണമെന്നും NCM അറിയിച്ചു.