ദീപാവലി പ്രമാണിച്ച് യുഎഇയിലെ ചില സ്‌കൂളുകൾ വിദ്യാർത്ഥികൾക്ക് നവംബർ 10 വെള്ളിയാഴ്ച മുതൽ നവംബർ 13 തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചു. എന്നിരുന്നാലും, ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ക്യാമ്പസിലെ ആഘോഷങ്ങൾ നിശബ്ദമാകും.
നാല് ദിവസത്തെ അവധി ദീപാവലി ആഘോഷിക്കാൻ കുട്ടികൾക്ക് സമയം നൽകുമെന്ന് ജെംസ് സ്കൂൾ പ്രിൻസിപ്പൽ ലളിത സുരേഷ് പറഞ്ഞു.
എല്ലാ വിദ്യാർത്ഥികളും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും എമിറേറ്റ്സ് റെഡ് ക്രസന്റ് കാമ്പെയ്‌നിലേക്ക് സംഭാവന നൽകി ദീപാവലി ആഘോഷം ലളിതമാക്കണമെന്നും അവർ വ്യക്തമാക്കി.
അതേസമയം അബുദാബി ആസ്ഥാനമായുള്ള ഒരു സ്കൂൾ ഈ വർഷത്തെ എല്ലാ പ്രധാന ആഘോഷങ്ങളും റദ്ദാക്കി.
കൂടാതെ ഷാർജയിലെ ഒരു സ്കൂളിൽ ദീപാവലിക്ക് അവധി നൽകിയെങ്കിലും എല്ലാ ആഘോഷങ്ങളും നിർത്തിവച്ചു. നിലവിലെ സാഹചര്യത്തിൽ ഗാസയിലെ സാധാരണക്കാർക്ക് ഭക്ഷണം, പുതപ്പുകൾ, ടെന്റുകൾ, സോപ്പ് ബാറുകൾ, ടൂത്ത്പേസ്റ്റ്, സ്ത്രീകളുടെ ശുചിത്വ അവശ്യവസ്തുക്കൾ, ഡയപ്പറുകൾ, വെറ്റ് വൈപ്പുകൾ എന്നിവ നൽകുന്നതിനായി യുഎഇയിലുടനീളമുള്ള സ്കൂളുകൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കളക്ഷൻ ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.