പെട്ടെന്നുള്ള ലെയ്ൻ മാറ്റത്തിന്റേയും അശ്രദ്ധമായ ഓവർടേക്കിംഗിന്റെ അപകടങ്ങളെ ഉയർത്തിക്കാട്ടുന്ന അപകടത്തിന്റെ ഒരു വീഡിയോ അബുദാബി പോലീസ് ഇന്ന് വെള്ളിയാഴ്ച പുറത്ത് വിട്ടു.
അബുദാബിയിൽ തിരക്കേറിയ ഹൈവേയിൽ അവസാന നിമിഷം ഡ്രൈവർ ലെയ്ൻ തെറ്റിച്ചതിനെതുടർന്ന് ഒരു എസ്‌യുവി പിക്കപ്പ് ട്രക്കിൽ ഇടിക്കുന്ന വീഡിയോയാണ് അബുദാബി പോലീസ് ട്വിറ്ററിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
ദൃശ്യങ്ങളിൽ, ഓറഞ്ച് എസ്‌യുവി ഒരു പ്രധാന റോഡിൽ നിന്ന് പുറത്തുകടക്കുമ്പോൾ തന്നെ പാത മാറുന്നുണ്ട്, എന്നാൽ പിന്നീട് ഇടത് പാതയിലേക്ക് വാഹനം ഓടിക്കുന്നു, പിന്നീട് ഇടത് പാതയിൽ നിന്ന് അവസാനനിമിഷം വലത്തേക്ക് തിരിച്ച് വലത് പാതയിൽ കൃത്യമായി പോയ്കൊണ്ടിരുന്ന ഒരു പിക്കപ്പ് ട്രക്കിലേക്ക് ഇടിച്ചു കയറുന്നു. ഇടിയുടെ ആഘാതം കൂടിയതിനാൽ ട്രക്കിന്റെ പിൻഭാഗം വശത്തേക്ക് പോയി.
ഇതേതുടർന്ന് തെറ്റായ ഓവർടേക്കിംഗിന് എതിരെയുള്ള മുന്നറിയിപ്പ് അബുദാബി പോലീസ് വീണ്ടും ആവർത്തിച്ചു. ഓവർടേക്ക് ചെയ്യുന്നതിനോ മറ്റൊരു പാതയിലേക്ക് നീങ്ങുന്നതിനോ മുമ്പ് ഒരു റോഡ് എല്ലായ്പ്പോഴും വ്യക്തമാണെന്ന് ഉറപ്പാക്കണമെന്നും, അശ്രദ്ധമായി പാതകൾക്കിടയിൽ നീങ്ങരുതെന്നും, മറ്റൊരു റോഡിലേക്ക് മാറുകയാണെങ്കിൽ ശരിയായ പാതയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും പോലീസ് പറഞ്ഞു.
പെട്ടെന്നുള്ള റോഡിലെ വ്യതിയാനം ഗുരുതരമായ ട്രാഫിക് കുറ്റകൃത്യമാണ്, 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന കുറ്റമാണ്, തെറ്റായ ഓവർടേക്കിംഗിനുള്ള പിഴ 600 ദിർഹം മുതലാണ് ആരംഭിക്കുന്നത്. കുറ്റകൃത്യത്തെ ആശ്രയിച്ച് 1,000 ദിർഹം വരെ പോകാം.
#فيديو | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة "لكم التعليق" فيديو لحادث بسبب الانحراف المفاجئ . #لكم_التعليق#الانحراف_المفاجئ pic.twitter.com/pEP7wfCnzy
— شرطة أبوظبي (@ADPoliceHQ) November 10, 2023