യുഎഇയിൽ സർവീസ് കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക് സർവീസ് ആനുകൂല്യം ഉറപ്പുവരുത്താൻ സ്വകാര്യ മേഖലയിലെ കമ്പനികൾ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾക്ക് രൂപം നൽകുന്ന എൻഡ്-ഓഫ്-സർവീസ് ആനുകൂല്യ പദ്ധതിയിൽ ചേർന്ന് നിശ്ചിത തീയതിക്കകം അടിസ്ഥാന സബ്‌സ്‌ക്രിപ്‌ഷൻ പേയ്‌മെന്റ് നടത്തുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടാൽ 1,000 ദിർഹം പിഴ അടക്കേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തൊഴിലുടമകൾക്കും ജീവനക്കാർക്കും സ്വയം ആവശ്യമെങ്കിൽ മാത്രം തിരഞ്ഞെടുക്കാനാവുന്ന ഈ പദ്ധതി, യുഎഇയിലെ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവും (MoHRE) സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും ചേർന്ന് ആരംഭിച്ചതാണ്. തൊഴിലുടമകളോട് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാനും തൊഴിലുടമകൾക്ക് ജീവനക്കാരെ തിരഞ്ഞെടുക്കാനും പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനും പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്ക്കാനും കഴിയും.
കാലാവധി കഴിഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ തുക 2 മാസത്തേക്ക് അടയ്ക്കുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടാൽ, മന്ത്രാലയം അവർക്ക് പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് അവസാനിപ്പിക്കുകയും മറ്റ് ഭരണപരമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് സ്ഥാപനങ്ങൾക്ക് അംഗമാകണോ എന്ന് സ്വയം നിലക്ക് തീരുമാനിക്കാവുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്.