യുഎഇയിലെ കാലാവസ്ഥ ഇന്ന് ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും ഞായറാഴ്ച നാളെ രാവിലെയും ഹ്യൂമിഡിറ്റി അനുഭവപ്പെടും. പൊടികാറ്റിനും സാധ്യതയുണ്ട്. അബുദാബിയിൽ 22 – 35 ഡിഗ്രി സെൽഷ്യസിനിടയിലും ദുബായിൽ 24 – 35 ഡിഗ്രി സെൽഷ്യസിനിടയിലുമായിരിക്കും ഇന്നത്തെ പരമാവധി താപനില.