Search
Close this search box.

നിർമ്മാണ സ്ഥലങ്ങളിലെ മോഷണ സാധ്യതകൾ തടയാൻ ബോധവത്കരണ കാമ്പയിനുമായി ഷാർജ പോലീസ്.

Sharjah Police with awareness campaign to prevent potential thefts at construction sites.

നിർമ്മാണ സ്ഥലങ്ങളിലെ മോഷണ സാധ്യതകൾ തടയുന്നതിനും സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനുള്ള മാർഗങ്ങളും ഉയർത്തിക്കാട്ടുന്നതിനായി ഷാർജ പോലീസ് പുതിയ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.

തന്ത്രപ്രധാന പങ്കാളികളായ ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെയും ഷാർജ സാമ്പത്തിക വികസന വകുപ്പിന്റെയും സഹകരണത്തോടെ സമഗ്ര പോലീസ് സ്റ്റേഷൻ വകുപ്പും മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും പ്രതിനിധീകരിക്കുന്ന ഷാർജ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് ‘സുരക്ഷിത നിർമ്മാണ അന്തരീക്ഷം’ എന്ന പേരിലാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

നിർമ്മാണ സൈറ്റുകൾ മോഷണത്തിന് വിധേയമാകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഈ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി ഡിസംബർ വരെ ഈ കാമ്പയിൻ തുടരും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!