Search
Close this search box.

ഖോർഫക്കാനിൽ ഹൃദയസ്തംഭനം അനുഭവപ്പെട്ട് 45 മിനിറ്റിനുശേഷം 30 വയസ്സുള്ള രോഗിയുടെ ജീവൻ രക്ഷിച്ചു.

A man was brought back to life 45 minutes after he suffered from a cardiac arrest in Khorfakkan Hospital, earlier this week.

ഖോർഫക്കാനിലെ ആശുപത്രിയിൽ ഈ ആഴ്ച ആദ്യം ഹൃദയസ്തംഭനം അനുഭവപ്പെട്ട് 45 മിനിറ്റിനുശേഷം 30 വയസ്സുള്ള രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

ഒരാൾക്ക് ക്രമരഹിതമായ ഹൃദയമിടിപ്പോടെ ആശുപത്രിയിൽ വരുകയും അവിടെ വെച്ച് ഹൃദയസ്തംഭനം സംഭവിക്കുകയുമായിരുന്നു. ഉടൻ തന്നെ ഡോക്ടർമാർ ഒരു കാർഡിയോപൾമണറി റെസസിറ്റേഷൻ (CPR) നടത്താൻ തുടങ്ങി. രോഗിയ്ക്ക് കൊറോണറി ആർട്ടറി ത്രോംബോസിസ് ബാധിച്ചതിനെത്തുടർന്ന് രോഗിക്ക് 17 ഇലക്ട്രിക്കൽ ഷോക്കുകളും 15 ഡോസ് ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന അഡ്രിനാലിനും നൽകി.  രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നും രോഗിക്ക് നൽകി.

ഹൃദയ പരിശോധനയിൽ ഇലക്ട്രോകാർഡിയോഗ്രാം (ECG) യിൽ അക്യൂട്ട് കൊറോണറി ബ്ലോക്ക് കണ്ടെത്തിയിരുന്നു. രോഗിയുടെ ഹൃദയത്തിന്റെ സ്ഥിരത ഉറപ്പാക്കിയ ശേഷം, അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി അവിടെ വെന്റിലേറ്ററിൽ കിടത്തി. കൊറോണറി ആൻജിയോഗ്രാഫി നടപടിക്രമത്തിനായി അദ്ദേഹത്തെ ഫുജൈറ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇത് ചെയ്തത്. തുടർന്ന് ഫുജൈറ ഹോസ്പിറ്റലിലെ കാർഡിയോളജി സംഘം കൊറോണറി ആർട്ടറിയിൽ തടസ്സങ്ങൾ ഇല്ലെന്ന് സ്ഥിരീകരിച്ചു.

ചികിത്സ തുടരുന്നതിനായി രോഗിയെ ഖോർഫക്കാൻ ആശുപത്രിയിലേക്ക് മാറ്റി. പ്രതിദിന മോണിറ്ററിംഗ് റൗണ്ടിൽ, ഒരു ഫോളോ-അപ്പ് കാർഡിയാക് അൾട്രാസൗണ്ട് കാർഡിയാക് പ്രവർത്തനത്തിൽ 55 ശതമാനത്തോടെ ശ്രദ്ധേയമായ പുരോഗതിയാണ് കാണിച്ചത്.

രോഗിയുടെ ആരോഗ്യനില സ്ഥിരമായതോടെ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. പിന്നീട് രോഗി 8 ദിവസം ഖോർഫക്കാൻ ഹോസ്പിറ്റലിലും 2 ദിവസം തീവ്രപരിചരണ വിഭാഗത്തിലും 6 ദിവസം ഇന്റേണൽ മെഡിസിൻ വിഭാഗത്തിലും ചികിത്സയിൽ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!