അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി.
ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക്ക് ആല(28)ത്തിനാണ് ശിശുദിനത്തിൽ എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ വധശിക്ഷ വിധിച്ചത്.
13 വകുപ്പുകളില്‍ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി മയക്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ആലുവ മാർക്കറ്റില്‍ ഉപേക്ഷിച്ച് പ്രതി കടന്ന കളയുകയായിരുന്നു.