വാംഖഡെയിൽ ന്യൂസിലന്റിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ. ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്കെതിരേ 397 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടർന്ന ന്യൂസിലന്‍ഡ് 327 റൺസിന് എല്ലാവരും ഔട്ട് ആകുകയായിരുന്നു.
70 റൺസിന്റെ വിജയത്തോടെയും, ഈ ലോകകപ്പിലെ കളിച്ച എല്ലാ മത്സരവും വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. 9.5 ഓവറില്‍ 57ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് കിവീസിനെ തകര്‍ത്തത്. ഇതോടെ വിക്കറ്റ് വേട്ടയില്‍ ഒന്നാമെത്താനും ഷമിക്ക് (23) സാധിച്ചു. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സെമിയിലെ വിജയികളെ വരുന്ന ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും.