ദുബായിൽ യാത്രക്കാരുടെ തിരക്ക് കൂടുന്നു : പുതിയൊരു വമ്പൻ വിമാനത്താവളം പ്രതീക്ഷിക്കാമെന്ന് ദുബായ് എയര്‍പോര്‍ട്ട്സ് മേധാവി

Passenger traffic is increasing in Dubai: A new big airport can be expected. Head of Dubai Airports M

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) പകരം വമ്പന്‍ വിമാനത്താവളം (മെഗാ എയര്‍പോര്‍ട്ട്) സ്ഥാപിക്കാന്‍ ഏതാനും മാസങ്ങള്‍ക്കകം പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്ന് ദുബായ് എയര്‍പോര്‍ട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോള്‍ ഗ്രിഫിത്ത്സ് സൂചന നൽകി. ദുബായ് എയർഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രതിവര്‍ഷം ഏകദേശം 12 കോടി യാത്രക്കാര്‍ എന്നതാണ് ദുബായ് വിമാനത്താവളത്തിലെ നിലവിലെ പരമാവധി ശേഷി. ഈ വര്‍ഷം അവസാനം യാത്രക്കാരുടെ എണ്ണം റെക്കോഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ തിരക്കേറിയതോടെയാണ് മെഗാ എയര്‍പോര്‍ട്ട് എന്ന ആവശ്യത്തിലെത്തിയത്. അടുത്ത 2030-ല്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു.

നിലവിലെ വിമാനത്താവളത്തിലെ സൗകര്യങ്ങളും സാങ്കേതിക വിദ്യകളും കൂടുതല്‍ നവീകരിക്കുമെന്നും പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു. ടെര്‍മിനല്‍ രണ്ട്, മൂന്ന് എന്നിവിടങ്ങളിലായിരിക്കും പ്രാരംഭഘട്ടത്തില്‍ നവീകരണം നടപ്പാക്കുക. യാത്രക്കാര്‍ക്കായി ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍ പ്രക്രിയകള്‍ സംയോജിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!