യുഎഇയുടെ ചില ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ : നാളെ ഫ്ലെക്സിബിൾ വർക്ക് സംവിധാനം നടപ്പിലാക്കാൻ സ്വകാര്യ കമ്പനികളോട് ആഹ്വാനം ചെയ്ത് മന്ത്രാലയം

Unstable weather in some parts of UAE: Ministry calls on private companies to implement flexible work system tomorrow

യുഎഇയുടെ ചില ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, നാളെ നവംബർ 17 ന് നാളെ ഫ്ലെക്സിബിൾ വർക്ക് സംവിധാനം നടപ്പിലാക്കാൻ സ്വകാര്യ കമ്പനികളോട് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) വ്യാഴാഴ്ച ആഹ്വാനം ചെയ്തു.

(അത്യാവശ്യമായ) ഔട്ട്‌ഡോർ ജോലികൾ ഉറപ്പാക്കാൻ കമ്പനികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു. പുറമേ ജോലി സ്ഥലങ്ങളിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ട്.

റാസൽഖൈമയിൽ, കനത്ത മഴ നാശം വിതച്ചതിനാൽ നാളെ സർക്കാർ സ്കൂളുകളിൽ ക്ലാസുകൾ റിമോട്ട് ലേർണിംഗ് ആയി നടത്തുമെന്ന് ഇന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എമിറേറ്റിൽ ക്രൈസിസ് മാനേജ്‌മെന്റ് ടീമുകളും അതീവ ജാഗ്രതയിലാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്ക്, വടക്ക്, തീരപ്രദേശങ്ങളിൽ മിന്നലും ഇടിയും വ്യത്യസ്ത തീവ്രതയുള്ള മഴയും പ്രതീക്ഷിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!