റാസൽഖൈമയിൽ ആരംഭിച്ച അസ്ഥിരമായ കാലാവസ്ഥ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചതിനാൽ ഇന്ന് വെള്ളിയാഴ്ച രാവിലെ ഇടിമിന്നലിനും കനത്ത മഴയ്കും സാക്ഷ്യം വഹിച്ചാണ് താമസക്കാർ ഉണർന്നത്.
താമസക്കാരുടെ ഫോണുകളിലേക്ക് പൊതു സുരക്ഷാ മുന്നറിയിപ്പും പോലീസ് നൽകിയിരുന്നു. വാഹനമോടിക്കുന്നവർ ശ്രദ്ധാപൂർവം വാഹനമോടിക്കണമെന്നും അതോറിറ്റി നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് പല സ്കൂളുകളും ഓൺലൈനിലേക്ക് മാറിയത് ഇന്ന് രാവിലെയാണ്. കനത്ത വെള്ളക്കെട്ടിലൂടെയാണ് കാറുകളും സ്കൂൾ ബസുകളും ഇഴഞ്ഞു നീങ്ങിയത്.
ഇന്ന് താപനില കുറയുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ഇന്ന് രാത്രിയിലും ശനിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും. രാജ്യത്തിന്റെ പർവതപ്രദേശങ്ങളിൽ താപനില 14 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും യുഎഇയുടെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 33 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.