Search
Close this search box.

അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേയ്ക്ക് സൗജന്യ ബസ് സർവീസ്

അബുദാബിയിലെ അൽ വത്ബ മേഖലയിൽ ഇന്ന് ആരംഭിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്ക് പോകുന്ന സന്ദർശകർക്ക് സൗജന്യ പൊതുഗതാഗത ബസ് സേവനങ്ങൾ നൽകും. 114 ദിവസമാണ് പരിപാടി നീണ്ടുനിൽക്കുന്നത്. യുഎഇയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും ഉയർത്തിക്കാട്ടുന്ന പ്രവർത്തനങ്ങൾ പരിപാടിയുടെ ശ്രദ്ധ ആകർഷിക്കുന്നതാണ്.

അബുദാബിയിലെയും പ്രാന്തപ്രദേശങ്ങളിലെയും മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സന്ദർശകരെ എത്തിക്കുന്നതിന് 30 മിനിറ്റ് ഇടവേളയിൽ സൗജന്യ ബസുകൾ വാഗ്ദാനം ചെയ്യുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. അബുദാബി സിറ്റിയിലെ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന റൂട്ട് റബ്ദാനിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൂപ്പർമാർക്കറ്റിലേക്കും ബനിയാസ് കോർട്ട് പാർക്കിംഗ് സ്ഥലത്തേക്കും ഒടുവിൽ അൽ വത്ബയിലെ ഉത്സവ വേദിയിലേക്കും പോകുന്നു.

തിങ്കൾ മുതൽ വ്യാഴം വരെ വൈകുന്നേരം 3 മണി മുതൽ രാത്രി 10 മണി വരെ യാത്രകൾ ഉണ്ടായിരിക്കും. ഫെസ്റ്റിവൽ സൈറ്റിൽ നിന്നുള്ള മടക്ക സേവനം വൈകുന്നേരം 4.30 മുതൽ രാത്രി 11.30 വരെയാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, വെള്ളി മുതൽ ഞായർ വരെയും പൊതു അവധി ദിവസങ്ങളിലും, ട്രിപ്പുകൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച് രാത്രി 9.30 ന് അവസാനിക്കും. മടക്ക സർവീസ് വൈകുന്നേരം 4.30 ന് ആരംഭിച്ച് അർദ്ധരാത്രിയിൽ അവസാനിക്കും.

ഉത്സവം വൈകുന്നേരം 4 മുതൽ അർദ്ധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ 1 വരെയും ഉണ്ടായിരിക്കും.

ഉദ്ഘാടന ദിവസമായ ഇന്ന് സന്ദർശകർക്ക് രാത്രി 10 മണിക്ക് കരിമരുന്ന് പ്രയോഗവും ഡ്രോൺ ഷോയും ആസ്വദിക്കാവുന്നതാണ്. തുടർന്ന് എല്ലാ ശനിയാഴ്ചകളിലും രാത്രി 10 മണിക്ക് കരിമരുന്ന് പ്രയോഗം ഉണ്ടായിരിക്കും.

ബസ് സർവീസ് ഷെഡ്യൂളിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിന്, www.itc.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ 800850 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക. അതോടൊപ്പം ‘ഡർബി’ സ്മാർട്ട് ആപ്പ്ളിക്കേഷനിലും Google മാപ്പിലും വിവരങ്ങൾ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!