ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും ദുബായ് മാൾ മാനേജ്മെന്റിന്റെയും സഹകരണത്തോടെ റാസൽഖൈമ എമിറേറ്റിനെയും ദുബായ് മാളിനെയും ബന്ധിപ്പിക്കുന്ന പുതിയ പൊതു ബസ് റൂട്ട് ആരംഭിച്ചതായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
നവംബർ 17 ന് പ്രവർത്തനം ആരംഭിച്ച ഈ സേവനം വാരാന്ത്യ ദിവസങ്ങളിൽ (വെള്ളി, ശനി, ഞായർ) ദിവസേന രണ്ട് റൗണ്ട് ട്രിപ്പുകൾ നൽകും. റാസൽ ഖൈമ എമിറേറ്റിലെ പ്രധാന ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് ദുബായ് മാളിലെ പൊതു ബസ് സ്റ്റോപ്പുകളിലേക്കെല്ലാം എത്തിച്ചേരാനാകും. 30 ദിർഹമാണ് വൺവേ ടിക്കറ്റിന്റെ നിരക്ക്.