ഗാസ സ്ട്രിപ്പിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ആരംഭിച്ച ‘ഗാലന്റ് നൈറ്റ് 3’ മാനുഷിക പ്രവർത്തനത്തിന്റെ ഭാഗമായുള്ള 272.5 ടൺ സഹായസാമഗ്രികൾ വഹിച്ചുകൊണ്ടുള്ള 13 ട്രക്കുകൾ ഇന്ന് നവംബർ 19 ഞായറാഴ്ച ഈജിപ്തിലെ അൽ അരിഷിൽ നിന്ന് റാഫ അതിർത്തി ക്രോസിംഗിലേക്ക് പുറപ്പെട്ടു.
84,000 പേർക്ക് 252 ടൺ ഭാരമുള്ള 16,800 ഭക്ഷണ പൊതികൾ വഹിക്കുന്ന 10 ട്രക്കുകളും 20.5 ടൺ ഭാരമുള്ള 360 ടെന്റുകളുള്ള 3 ട്രക്കുകളുമാണ് പുറപ്പെട്ടിരിക്കുന്നത്.
ഒരു എയർ ബ്രിഡ്ജിന്റെ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ ‘ഗാലന്റ് നൈറ്റ് 3’ ന്റെ ഭാഗമായി ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള മാനുഷിക സഹായ യജ്ഞം യുഎഇ തുടരുകയാണ്. ഇന്നുവരെ സഹായവുമായി 49 വിമാനങ്ങൾക്ക് അയച്ചിട്ടുണ്ട്