ദുബായിലെഅൽ മൈദാൻ സ്ട്രീറ്റിലെ പീക്ക്-അവർ ട്രാഫിക് സമയം എട്ട് മിനിറ്റിൽ നിന്ന് ഒന്നായി കുറയ്ക്കുന്ന റോഡ് മെച്ചപ്പെടുത്തൽ പദ്ധതി ഇപ്പോൾ 85 ശതമാനം പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
അൽ ഖൈൽ സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ സൈക്ലിസ്റ്റ് ക്ലബ് വരെയാണ് പദ്ധതി. സ്ട്രീറ്റിന്റെ ശേഷി രണ്ടോ മൂന്നോ പാതകളിൽ നിന്ന് വിപുലീകരിക്കുന്നതും അൽ മൈദാൻ റൗണ്ട്‌എബൗട്ടിന് പകരം ടി ആകൃതിയിലുള്ള സിഗ്നലൈസ്ഡ് പ്രതല ജംഗ്ഷൻ ഉണ്ടാക്കുന്നതും, അൽ ഖൂസ് റൗണ്ട് എബൗട്ടിനെ റൂട്ടിലെ ഒരു വിപുലീകൃത സ്ട്രീറ്റാക്കി മാറ്റുകയും ചെയ്യുന്നതുമാണ് ഈ പദ്ധതി.
മാത്രമല്ല ജംഗ്ഷനുകളിലെ തിരക്ക് 95 ശതമാനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും റോഡ്‌സ്, ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.
മുഹമ്മദ് ബിൻ റാഷിദ് സിറ്റിയുടെ പ്രവേശന കവാടങ്ങളും പുറത്തുകടക്കലും പ്രദേശത്തെ മെച്ചപ്പെട്ട ഗതാഗതത്തിനായി പരിഷ്‌ക്കരിക്കുന്നതുമാണ് അൽ മൈദാൻ സ്ട്രീറ്റ് ഇംപ്രൂവ്‌മെന്റ് പ്രോജക്റ്റിന്റെ വരാനിരിക്കുന്ന ഘട്ടത്തിൽ തീർക്കാനുള്ളത്. 2024 രണ്ടാം പാദത്തിന്റെ തുടക്കത്തോടെ മുഴുവൻ പദ്ധതിയും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്