യുഎഇയിലെ ഏറ്റവും വലിയ അലുമിനിയം റീസൈക്ലിംഗ് പ്ലാന്റിന്റെ നിർമാണം അബുദാബിയിൽ ആരംഭിച്ചതായി എണ്ണ, വാതക മേഖലയ്ക്ക് പുറത്തുള്ള യുഎഇയിലെ ഏറ്റവും വലിയ വ്യാവസായിക കമ്പനിയായ എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം (EGA) അറിയിച്ചു.
170,000 ടൺ വാർഷിക സംസ്‌കരണ ശേഷിയുള്ള ഈ പ്ലാന്റ് അൽ തവീലയിലെ ഇജിഎയുടെ നിലവിലുള്ള സ്‌മെൽറ്ററിന് അടുത്താണ് നിർമ്മിക്കുന്നത്.
ഉപയോഗിച്ച വിൻഡോ ഫ്രെയിമുകൾ പോലുള്ള പോസ്റ്റ്-കൺസ്യൂമർ അലുമിനിയം സ്ക്രാപ്പുകളെ ലോ-കാർബൺ പ്രീമിയം അലുമിനിയം ബില്ലുകളാക്കി മാറ്റുന്ന പ്ലാന്റ്, മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമ്പോൾ പ്രാദേശിക, ആഗോള വിപണികളിൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിൽ ഉൽപാദിപ്പിക്കുന്ന അലുമിനിയം സ്‌ക്രാപ്പിന്റെ ഭൂരിഭാഗവും നിലവിൽ രാജ്യത്തിന് പുറത്തേക്ക് സംസ്‌കരിക്കുന്നതിനായി കയറ്റുമതി ചെയ്യുന്നുണ്ട്. ഈ റീസൈക്ലിംഗ് പ്ലാന്റ് പൂർത്തിയാകുമ്പോൾ, എമിറേറ്റ്‌സിലെ ഏറ്റവും വലിയ അലുമിനിയം സ്‌ക്രാപ്പിന്റെ ഉപഭോക്താവായി മാറുമെന്നാണ് EGA പ്രതീക്ഷിക്കുന്നുത്.