2024 ലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അവധിദിനങ്ങൾ യുഎഇ കാബിനറ്റ് പ്രഖ്യാപിച്ചു.
ഇതനുസരിച്ച് 2024 ലെ ആദ്യത്തെ പൊതു അവധി ജനുവരി 1 പുതുവത്സര ദിനമായിരിക്കും, തുടർന്ന് റമദാനിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഉത്സവമായ ചെറിയ പെരുന്നാൾ ” ഈദ് അൽ ഫിത്തർ” ആയിരിക്കും . ചന്ദ്രന്റെ ദർശനത്തെ ആശ്രയിച്ച് ( റമദാൻ 29 അല്ലെങ്കിൽ 30 മുതൽ ശവ്വാൽ 3 വരെ ) റമദാൻ 29 ദിവസമുണ്ടെങ്കിൽ 4 ദിവസവും റമദാൻ 30 ദിവസമുണ്ടെങ്കിൽ 5 ദിവസവും അവധി ലഭിക്കും.
പിന്നീട് ദുൽഹജ് 9 ന് അറഫാ ദിനവും, വലിയപെരുന്നാളിന് ”ഈദ് അൽ അദ്ഹ” ദുൽ ഹിജ്ജ 10 മുതൽ 12 വരെയും മൊത്തത്തിൽ 4 ദിവസം അവധി ലഭിക്കും
പിന്നീട് വരുന്നത് മുഹറം ഒന്നിന് ഇസ്ലാമിക വർഷാരംഭ അവധിയും, മുഹമ്മദ് നബിയുടെ ജന്മദിന അവധി (റബീഉൽ അവ്വൽ 12) യുമാണ്
പിന്നീട് ഡിസംബർ 2, 3 തീയതികളിൽ വരുന്ന ദേശീയ ദിന അവധികളും ലഭിക്കും.
മൊത്തത്തിൽ 2024ൽ സർക്കാർ, സ്വകാര്യ മേഖലകൾക്ക് 13 അല്ലെങ്കിൽ 14 ദിവസത്തെ അവധിദിനങ്ങൾ ലഭിക്കാനാണ് സാധ്യത.