2024 ലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അവധിദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ

UAE announces public and private sector holidays in 2024

2024 ലെ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അവധിദിനങ്ങൾ യുഎഇ കാബിനറ്റ് പ്രഖ്യാപിച്ചു.

ഇതനുസരിച്ച് 2024 ലെ ആദ്യത്തെ പൊതു അവധി ജനുവരി 1 പുതുവത്സര ദിനമായിരിക്കും, തുടർന്ന് റമദാനിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഉത്സവമായ ചെറിയ പെരുന്നാൾ ” ഈദ് അൽ ഫിത്തർ” ആയിരിക്കും . ചന്ദ്രന്റെ ദർശനത്തെ ആശ്രയിച്ച് ( റമദാൻ 29 അല്ലെങ്കിൽ 30 മുതൽ ശവ്വാൽ 3 വരെ ) റമദാൻ 29 ദിവസമുണ്ടെങ്കിൽ 4 ദിവസവും റമദാൻ 30 ദിവസമുണ്ടെങ്കിൽ 5 ദിവസവും അവധി ലഭിക്കും.

പിന്നീട് ദുൽഹജ് 9 ന് അറഫാ ദിനവും, വലിയപെരുന്നാളിന് ”ഈദ് അൽ അദ്ഹ” ദുൽ ഹിജ്ജ 10 മുതൽ 12 വരെയും മൊത്തത്തിൽ 4 ദിവസം അവധി ലഭിക്കും

പിന്നീട് വരുന്നത് മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭ അവധിയും, മുഹമ്മദ് നബിയുടെ ജന്മദിന അവധി (റബീഉൽ അവ്വൽ 12) യുമാണ്

പിന്നീട് ഡിസംബർ 2, 3 തീയതികളിൽ വരുന്ന ദേശീയ ദിന അവധികളും ലഭിക്കും.

മൊത്തത്തിൽ 2024ൽ സർക്കാർ, സ്വകാര്യ മേഖലകൾക്ക് 13 അല്ലെങ്കിൽ 14 ദിവസത്തെ അവധിദിനങ്ങൾ ലഭിക്കാനാണ് സാധ്യത.

Image

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!