അബുദാബിയിൽ സ്‌നാപ്ചാറ്റ് വഴി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിന് അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് കേസുകൾക്കായുള്ള കോടതി 15,000 ദിർഹം പിഴ ചുമത്തി. ഇയാൾക്ക് ഒരു മാസം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
കേസിന്റെ വിശദാംശങ്ങൾ അനുസരിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന് നഷ്ടപരിഹാരമായി യുവാവ് 60,000 ദിർഹവും, ജുഡീഷ്യൽ ഫീസും നൽകണമെന്നാണ് അദ്യം ആവശ്യപ്പെട്ടത്.
പിന്നീട് യുവാവിന്റെ ഭീഷണി പരാതിക്കാരിക്ക് ഭൗതികവും ധാർമ്മികവുമായ നാശനഷ്ടമുണ്ടാക്കിയെന്നും തുടർന്ന് അവൾക്ക് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ യുവാവ് ബാധ്യസ്ഥനാണെന്നും കോടതി ഉത്തരവിടുകയായിരുന്നു.