Search
Close this search box.

കോപ് 28-ൽ പങ്കെടുക്കാൻ ഡിസംബർ ഒന്നിന് ഫ്രാൻസിസ് മാർപാപ്പ ദുബായിലെത്തും

Pope Francis will arrive in Dubai on December 1 to attend COP 28

നവംബർ 30 മുതൽ ദുബായ് ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ൽ (യുഎൻ ക്ലൈമറ്റ് കോൺഫറൻസ് ഓഫ് പാർട്ടീസ്) ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ ഡിസംബർ ഒന്നിന് ദുബായിലേക്കു യാത്ര തിരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറ്റാലിയൻ ടെലിവിഷനായ ‘ആർ.എ.ഐ’ക്ക് നൽകിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡിസംബർ 1, 2, 3 തീയതികളിലാണ് മാർപാപ്പയുടെ ദുബായ് സന്ദർശനം. പരിശുദ്ധ പിതാവിന്റെ 87-ാം ജന്മദിനത്തിന് രണ്ടാഴ്ച മുമ്പാണ് ഈ യാത്ര.1995 മുതൽ തുടങ്ങിയ യു.എൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്.

ഇറ്റാലിയൻ, അന്താരാഷ്‌ട്ര മാധ്യമ പ്രതിനിധികൾക്കൊപ്പം രാവിലെ 11.30ന് റോമിലെ ഫിയുമിസിനോയിൽ നിന്ന് പുറപ്പെടുന്ന മാർപാപ്പ ഡിസംബർ ഒന്നിന് യുഎഇ സമയം 8.25ന് ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ടിലാണ് എത്തിച്ചേരുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!