യുഎഇയിൽ ഇന്ന് പുലർച്ചെ പല ഭാഗങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തതായിദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയും ഇന്നു രാവിലെയും മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെതന്നെ പ്രവചിച്ചിരുന്നു.
ദുബായുടെയും ഷാർജയുടെടെയും പല ഭാഗങ്ങളിൽ കനത്ത മഴ പെയ്ത ദൃശ്യങ്ങൾ നിവാസികൾ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ചില ഭാഗങ്ങളിൽ ഇടിമിന്നലും ഉണ്ടായിരുന്നു. ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ NCM ഓറഞ്ച്, യെല്ലോ അലർട്ടുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിലേക്ക് പോകുമ്പോൾ വെള്ളപ്പൊക്കത്തിനും അടിഞ്ഞുകൂടിയ മഴയ്ക്കും സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും NCM താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
മഴക്കാലമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നപോലെ വേഗപരിധിയിൽ മാറ്റം വരുത്തണമെന്നും അബുദാബി പോലീസ് അറിയിച്ചു.
الامارات : الان هطول أمطار الخير على بعض من مناطق دبي #مركز_العاصفة #اخدود_مطلع_الوسم
25/11/2023 pic.twitter.com/lkVhmc21sR— مركز العاصفة (@Storm_centre) November 25, 2023
#تنبيه #المركز_الوطني_للأرصاد
#Alert_#NCM pic.twitter.com/cO8oG9APtF— المركز الوطني للأرصاد (@ncmuae) November 25, 2023