കൊച്ചി കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരണപ്പെട്ടത്. തിരക്കിൽ പെട്ട് 46 പേർക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്.
തുറന്ന സ്ഥലത്തായിരുന്നു ഗാനമേള, പെട്ടെന്ന് മഴ പെയ്തതോടെ കാണികൾ ഓഡിറ്റോറിയത്തിലേക്ക് കയറിനിൽക്കുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടാണ് നാല് വിദ്യാർത്ഥികൾമരിക്കാൻ ഇടയായതെന്നാണ് പ്രാഥമികനിഗമനം. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ‘