ന്യൂജേഴ്‌സിയിലെ നെവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദുബായിലേക്ക് പോകേണ്ട എമിറേറ്റ്‌സ് EK210 വിമാനം സാങ്കേതിക തകരാർ മൂലം ശനിയാഴ്ച ബോസ്റ്റണിലേക്ക് തിരിച്ചുവിട്ടതായി എമിറേറ്റ്‌സ് എയർലൈൻ വക്താവ് സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ദുബായിലേക്കുള്ള യാത്ര തടസ്സപ്പെട്ടവരെ ലഭ്യമായ അടുത്ത വിമാനങ്ങളിൽ അയക്കുമെന്നും, യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും എമിറേറ്റ്‌സ് അറിയിച്ചു. ഫ്ലൈറ്റ് ട്രാക്കർ പറയുന്നതനുസരിച്ച്, EK210 ഏഥൻസിലേക്കുള്ള യാത്രയിലാണ്, നവംബർ 26 അർദ്ധരാത്രിക്ക് ശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.