പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ മാനുഷിക സഹായം നൽകുന്നത് തുടരുകയാണ്.
ഓപ്പറേഷൻ ‘ഗാലന്റ് നൈറ്റ് 3’ യുടെ ഭാഗമായി ഗുരുതരമായ സാഹചര്യങ്ങളിൽ ഗാസയിലെ സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് 247.8 ടൺ ഭാരമുള്ള 16,520 ഭക്ഷണസാമഗ്രികളുമായി 10 എമിറേറ്റ്സ് റെഡ് ക്രസന്റ് ട്രക്കുകളാണ് ഇന്ന് ഞായറാഴ്ച ഗാസയിലേക്ക് കടന്നിരിക്കുന്നത്.
ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാമാണ് ഈ സഹായം വിതരണം ചെയ്യുന്നത്. യുഎഇ പ്രസിഡന്റിന്റെ നിർദേശപ്രകാരം,യുദ്ധത്തിൽ പരിക്കേറ്റ 1,000 കുട്ടികളെയും 1,000 കാൻസർ രോഗികളെയും യുഎഇയിലേക്ക് കൂടുതൽ ചികിത്സയ്ക്കായി കൊണ്ടുവരും.